തൊണ്ടര്‍നാട്ടില്‍ രാഷ്ട്രീയ വിശദീകരണയോഗം
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ എമ്മിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കപടമുഖം സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാനും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിലെ നിലപാട് വ്യക്തമാക്കാനുമായി കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി .അന്വേഷണം നടക്കുന്ന സമയത്ത് അതിനെ വഴി തിരിച്ചുവിടുന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്ത സ്ഥാപിത താത്പര്യക്കാരെ ജനം തിരിച്ചറിഞ്ഞു എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.എ എന്‍ പ്രഭാകരന്‍ അഭിപ്രായപ്പെട്ടു. കുപ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതില്‍ കേരള പോലീസ് കൈവരിച്ച നേട്ടം കുടുംബക്കാരുടേയും ജനങ്ങളുടേയും അംഗീകാരം പിടിച്ചുപറ്റുന്നതായി. വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി പി.എ അസീസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ഒ ആര്‍ കേളു എം.എല്‍.എ, പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന്‍ ബേബി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ ബാബു , സി.എം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ ശങ്കരന്‍ മാസ്റ്റര്‍ സ്വാഗതവും, എച്ച് അസീസ് നന്ദിയും രേഖപ്പെടുത്തി.