വയനാട് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ്

0

ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്
122 പേര്‍ക്ക് രോഗമുക്തി
80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ സ്വദേശികളായ 10 പേര്‍, നൂല്‍പ്പുഴ, പൂതാടി, ബത്തേരി 9 പേര്‍ വീതം, മാനന്തവാടി 6 പേര്‍, പനമരം 5 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ, മുട്ടില്‍, വൈത്തിരി 4 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, തവിഞ്ഞാല്‍ 3 പേര്‍ വീതം, എടവക, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, നെന്മേനി, പുല്‍പ്പള്ളി, വാഴവറ്റ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ദുബായില്‍ നിന്ന് വന്ന ഒരു പുല്‍പ്പള്ളി സ്വദേശിയും, ഗള്‍ഫില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളുമാണ് വിദേശത്തു നിന്നെത്തി രോഗബാധിതരായത്.

122 പേര്‍ക്ക് രോഗമുക്തി

വെങ്ങപ്പള്ളി സ്വദേശികളായ 8 പേര്‍, ബത്തേരി 7 പേര്‍, മാനന്തവാടി, തവിഞ്ഞാല്‍ മൂന്ന് പേര്‍ വീതം, പനമരം, കല്‍പ്പറ്റ രണ്ടു പേര്‍ വീതം, മേപ്പാടി സ്വദേശിയായ ഒരാളും, രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 94 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

396 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 396 പേരാണ്. 339 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5997 പേര്‍. ഇന്ന് പുതുതായി 23 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1153 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 277346 സാമ്പിളുകളില്‍ 271607 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245451 നെഗറ്റീവും 26156 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!