ബസ് സർവീസ് നടത്തിയില്ല വിദ്യാർത്ഥികൾ വലഞ്ഞു

0

വനാന്തരഗ്രാമമായ ചേകാടിയിലേക്ക് വ്യാഴഴച 4.30 നുള്ള കെ.എസ്.ആർ ടി.സി ബസ് സർവ്വിസ് നടത്താത്തതു മുലം വിദ്യാർത്ഥികൾ വലഞ്ഞു ബസ് എത്താതതിനെ തുടർന്ന് വിദ്യാർത്ഥികൾ നാട്ടുകാരുടെ സഹായത്തോടെ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ 3 വാഹനങ്ങളിലായി വൈകിട്ടോടെയാണ് വീടുകളിലെത്തിച്ചത്.പുൽപ്പള്ളി മേഖലയിലെ വിവിധ സ്കുളുകളിലും കേളേജുകളിലുമായി പഠിക്കുന്ന 50 ഓളം വിദ്യാര്‍ത്ഥികളാണ് സര്‍വ്വീസ് മുടങ്ങിയത് മൂലം വന്യമൃഗശല്യം രൂക്ഷയായ വനമേഖലയായതിനാൽ വനത്തിലൂടെ നടന്ന് പോകാനും കഴിയാത്ത അവസ്ഥയായതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സ്റ്റേഷനിലെത്തിയത്.കെ.എസ്.ആർ.ടി.സി അപ്രതീക്ഷിതമായി സർവ്വിസ് മുടക്കുന്നത് പതിവായതോടെ കഴിഞ്ഞ ആഴ്ച്ച വിദ്യാർത്ഥികൾ അടക്കമുള്ളവർ ബത്തേരി ഡിപ്പോയിലെത്തി പ്രതിഷേധ സമരം നടത്തിയതിനെ തുടർന്നാണ്  സര്‍വ്വീസ്  പുനരാംഭിച്ചത്.എന്നാൽ വീണ്ടും സര്‍വ്വീസ് നിർത്തലാക്കിയതാണ് വിദ്യാർത്ഥികൾ വലയാർ കാരണം കെ.എസ്ആർ.ടി.സിയുടെ അപ്രതീക്ഷിതമായി സർവ്വിസ് മുടക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള തയ്യറെടുപ്പിലാണ് ചേകാടിക്കാർ.

Leave A Reply

Your email address will not be published.

error: Content is protected !!