ഇന്ന് രാവിലെ 9 മണിയോടെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസിന്റെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് താമരശ്ശേരി പുതുപ്പാടി കാരക്കുന്നുമ്മല്‍ മുജീബ്(37), അബ്ദുള്‍ ഖാദര്‍ (30) എന്നിവരെ എക്‌സൈസ് പിടികൂടി. ഇവരില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 54 ലക്ഷം രൂപയാണ് പിടികൂടിയത്. ബംഗ്ലൂരുവില്‍ നിന്നും മീന്‍ ഇറക്കി തിരികെ വരുന്ന ലയലന്റ് ദോസ്ത് വാഹനത്തില്‍ നിന്നുമാണ് പണം പിടികൂടിയത്. വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരിന്നത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളിയിലേക്കാണ് പണം കൊണ്ടു പോകുന്നതെന്നാണ് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്, പി.ഇ.ഒമാരായ പി.ഡി. സുരേഷ്, ജി. അനില്‍കുമാര്‍, സി.ഇ.ഒമാരായ കെ. സന്തോഷ്, എ.ടി.കെ. രാമചന്ദ്രന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.