ചുരത്തിലെ മണ്ണിടിച്ചില്‍ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം 

0

ചുരത്തിലെ മണ്ണിടിച്ചില്‍, വലിയ വാഹനങ്ങള്‍ക്ക്  താത്കാലികമായി പൂര്‍ണ നിയന്ത്രണം. ചെറിയ വാഹനങ്ങളും മിനി  കെ എസ് ആര്‍ ടി സി ബസും വണ്‍ വേ ആയി കടത്തി വിടുന്നുണ്ട്

ചുരം റോഡ് നവീകരണത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് തകരപാടിക്ക് സമീപം റോഡിടിനൊരു വശത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ത്ഥം രൂപപ്പെട്ടത്.തുടര്‍ന്ന് രാത്രി കാലങ്ങളില്‍ അനുമതി ഉണ്ടായിരുന്ന ചരക്കു വാഹനങ്ങള്‍ക്കും മറ്റു വലിയ വാഹനങ്ങക്കും താത്കാലികമായി പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ വാഹനങ്ങള്‍ക്കും,പകല്‍ സമയങ്ങളില്‍ കെ എസ് ആര്‍ ടി സി ചെറിയ ബുസുകള്‍ക്ക് ലക്കിടി മുതല്‍ അടിവാരം വരെയും തിരിച്ചും സര്‍വീസ് നടത്താനും അനുമതിയുണ്ട്.നിലവില്‍ ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തെ റോഡിനു വിള്ളല്‍ വീണിട്ടുണ്ട്.8 മീറ്റര്‍ താഴ്ചയില്‍ നിന്ന് ബേസ് ഉണ്ടാക്കി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മണ്ണിടാനാണ് തീരുമാനം. അത് വരെ വലിയ വാഹങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമായിരിക്കും.നിലവില്‍ ചുരത്തില്‍ പോലീസും മറ്റു ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സജീവമായി സ്ഥലത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!