മാധ്യമ രംഗത്ത് പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച തെക്കേ ഇന്ത്യയിലെ ആദ്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് വൈത്തിരിയില്‍ സമാപിച്ചു.കേരളം, കര്‍ണാടക ,തമിഴ്‌നാട് എന്നിവിടങ്ങളിലെ വ്‌ളോഗര്‍മാര്‍, ബ്ലോഗര്‍ മാര്‍ , ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ഇരുനൂറിലധികം പ്രതിനിധികള്‍ ത്രിദിന സംഗമത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മീറ്റ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാര്‍ട്ണറായ വയനാട് ടൂറിസം ഓര്‍ഗ നൈസേഷന്റെ കീഴിലുള്ള ഇരുപതിലധികം റിസോര്‍ട്ടുകളാണ് ഇതിനായി ഒരുക്കി യിരുന്നു.എം.പി. എം വി.ശ്രേയാംസ് കുമാര്‍ ഓണ്‍ലൈനായി പങ്കെടുത്തു.. ഡോ. ബോബി ചെമ്മണ്ണൂരാണ് മിസ്റ്റി ലൈറ്റ്‌സ് 2021 എന്ന പേരിലുള്ള ഇന്‍ഫ്‌ളുവന്‍ സേഴ്‌സ് മീറ്റിന്റെ മുഖ്യാതിഥി.
ഉദ്ഘാടന ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധി കനായ , വാഞ്ചീശ്വരന്‍ , ബി.ശൈലേഷ് , അനൂപ് മൂര്‍ത്തി, തുടങ്ങിയവര്‍ സംസാരിച്ചു.
യൂട്യുബ് പ്രതിനിധി പൂര്‍ണ്ണിമ,വിജയന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഡി.ടി.പി.സി. വയനാടിന്റെ നേതൃത്വത്തില്‍ എക്‌സ്‌പ്ലോര്‍ വയനാട് എന്ന പേരില്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഉണര്‍വ് നാടന്‍ കലാ സംഘാംഗങ്ങള്‍ വയനാടിന്റെ തനത് കലാ സാംസ്‌കാരിക പരിപാടികളുടെ അവതരിപ്പിച്ചു.
പ്രളയം, കോവിഡ് എന്നിവക്ക് ശേഷം തകര്‍ന്ന ടൂറിസം കാര്‍ഷിക മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുന്നതിനും ആഗോള പ്രചരണം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള സീ ഗമത്തില്‍ ചില വിദേശ പ്രതിനിധികള്‍ ഓണ്‍ ലൈന്‍ ആയി പങ്കെടുത്തു. .
ടീ ടൂര്‍, കോഫീ ടൂര്‍, ഹണി ടൂര്‍ എന്നിവയും പൈതൃക ഗ്രാമ സന്ദര്‍ശനവും മാതൃകാ കര്‍ഷകരുടെ ഫാം സന്ദര്‍ശനം എന്നിവയുമുണ്ടായിരുന്നു.ചടങ്ങില്‍ പങ്കെടുത്ത രണ്ട് ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള എല്ലാ യൂട്യൂബര്‍മാര്‍ക്കും 22 കാരറ്റ് ബോബി ആന്റ് മറഡോണ ഗോള്‍ഡ് ബട്ടന്‍ സമ്മാനിച്ചു