മലയോര സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കി

0

കരടുവിജ്ഞാപനത്തിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മലയോര സംരക്ഷണയാത്രയ്ക്ക് ദ്വാരക മേഖലയുടെ നേതൃത്വത്തില്‍ തോണിച്ചാലില്‍ സ്വീകരണം നല്‍കി. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ വിഷയാവതരണം നടത്തി. കെസിവൈഎം ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര മുഖ്യപ്രഭാഷണം നടത്തി.

കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ദ്വാരക മേഖല ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിള്ളി, തോണിച്ചാല്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മുത്താണിക്കാട്ട്, രൂപത ആനിമേറ്റര്‍ സി. സാലി സിഎംസി, ജനറല്‍ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറി റ്റെസിന്‍ വയലില്‍,നിതിന്‍ തകരപ്പിള്ളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!