ഹോര്‍ട്ടികോര്‍പ്പ് മുഖേന കര്‍ഷകരില്‍ നിന്നും കൃഷിവകുപ്പ് 24 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുന്നതില്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് ആരോപണം.ഒരു കുലയില്‍ നിന്നും അഞ്ച്കി ലോ യ്ക്ക് മാത്രമേ 24 രൂപതോതില്‍ നല്‍കുകയുള്ളു വെന്ന തീരുമാനമാണ് നേന്ത്രവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കു ന്നത്. ബാക്കി വരുന്ന തൂക്കത്തിന് 9,10 രൂപ തോതിലാണ് കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുക.
.
ഒരു കിലോയ്ക്ക് 24 രൂപ തറവില നിശ്ചയിച്ചാണ് നേന്ത്രക്കുല സംഭരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നല്‍കിയ കുലയുടെ ബില്ല് കര്‍ഷകര്‍ക്ക് ലഭിച്ചപ്പോഴാണ് ഇതിലെ വഞ്ചന കര്‍ഷകര്‍ തിരിച്ചറിയുന്നത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ഒരു കുലയില്‍ നിന്നും അഞ്ച് കിലോമാത്രമേ 24 രൂപ തറവില തോതില്‍ സംഭരിക്കുകയുള്ളു.
ബാക്കിവരുന്ന തൂക്കത്തിന് 9,10 രൂപ നിരക്കാണ് കര്‍ഷകര്‍ക്ക് നല്‍കുക. എന്നാല്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നേന്ത്രവാഴക്കുലയ്ക്ക് 24 രൂപ തറവില ലഭിക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷി്ച്ചത്.എന്നാല്‍ ഇപ്പോള്‍ വിപണി വിലപോലുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
ഇതോടെ കൃഷിവകുപ്പിന് നേന്ത്രക്കായ നല്‍കിയ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥിയിലാണ്.അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച ഹെക്ടര്‍ ഉദ്പാദന ക്ഷമത കണക്കനുസരിച്ചാണ് വില നിശ്ചയിച്ചതെന്നാണ് കൃഷിവകുപ്പില്‍ നിന്നും ലഭി്ക്കുന്ന വിവരം.കൃത്യമായി കാര്യങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.