സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധത്തിനും അവഗണനക്കുമെതിരെ ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 12 മുതല്‍ മാര്‍ച്ച് 20 വരെ ജില്ലയില്‍ ജാഗരണ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 18 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും വാഹന ജാഥ നടത്തുമെന്നും ഐക്യവേദി സാമൂഹ്യനീതി കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് വയനാട് കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.