വയനാട് സംരക്ഷണ സമിതി നേതൃത്വത്തില്‍ ബഫര്‍ സോണ്‍ കരടു വിജ്ഞാപനത്തിനെതിരെ ബത്തേരിയില്‍ സായാഹ്ന സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. കേന്ദ്രമന്ത്രാലയം തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും സംരക്ഷണസമിതി.
പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു .കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പി എം ജോയി പറഞ്ഞു. വരുംദിവസങ്ങളില്‍ ജില്ലയിലെ മറ്റിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.