പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യം യഥാസമയം ലഭ്യമാക്കണമെന്നും, വര്‍ദ്ധിപ്പിച്ച ആനുകൂല്യം അംഗങ്ങള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ സ്ഥിരത ഉറപ്പു വരുത്തണമെന്നും, പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുന്ന രീതിയില്‍ ജില്ലയില്‍ ഓരോ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ കീഴിലും ഓരോ ദിവസവും ആധാരം ചെയ്യുവാന്‍ പരമാവധി ടോക്കണ്‍ 21 ആയി പരിമിതപ്പെടു ത്തിയത് വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് വി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കണ്‍വെന്‍ഷന്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.ബി. പ്രകാശ്, സംസ്ഥാന പ്രസിഡണ്ട് കെ.ജി. ഇന്ദു കലാധരന്‍, സംസ്ഥാന ട്രഷറര്‍ എം.കെ. അനില്‍കുമാര്‍, ഒ.എം ദിനകരന്‍, പി.എം തങ്കച്ചന്‍, ജില്ലാ സെക്രട്ടറി എസ്. സതീഷ് കുമാര്‍, ട്രഷറര്‍ ആരീഫ് തണലോട്ട്, സംസ്ഥാന വനിതാ പ്രതിനിധി രാഗിണി കെ.ടി, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ അനീഷ് കീഴാനിക്കല്‍ എന്നിവര്‍ സംസാരിച്ചു.