എടയൂര്‍ക്കുന്ന് ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നാളെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുനെല്ലി എടയൂര്‍ക്കുന്ന് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് വേണ്ടി നിര്‍മിച്ച പുതിയകെട്ടിടം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമഗ്ര ശിക്ഷാഫണ്ടില്‍ നിന്നും അനുവദിച്ച 20,50,000 രൂപാ ചെലവഴിച്ചാണ് പുതിയകെട്ടിടം നിര്‍മിച്ചത്.
രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്,സ്പീക്കര്‍ പി.രാമകൃഷ്ണന്‍ തുടങ്ങയവര്‍ ചടങ്ങില്‍ പങ്കെടുക്കും.സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ ഒ ആര്‍ കേളു ശിലാഫലകം അനാച്ഛാദനം ചെയ്യുമെന്നും ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റസാഖ്,വാര്‍ഡ് മെമ്പര്‍ സിജിത്,സുനില്‍ കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.