പുതിയ ശ്രീകോവില്‍ നിര്‍മ്മാണ തറകല്ലിടല്‍ കര്‍മ്മം നടത്തി

0

പിലാക്കാവ് ജെസ്സി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുതിയ ശ്രീകോവില്‍ നിര്‍മ്മാണ തറകല്ലിടല്‍ കര്‍മ്മം നടത്തി. ക്ഷേത്രം മേല്‍ശാന്തി പുതുമന ഗോവിന്ദന്‍ എമ്പ്രാന്തിരി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി മുഖ്യാഥിതിയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് പി.പി.പ്രവീണ്‍, സെക്രട്ടറി കെ.എന്‍.അജിത്ത് കുമാര്‍, മറ്റ് ഭാരവാഹികളായ സതീഷ് പാക്കത്ത്, ബൈജു അമ്പല പറമ്പില്‍, പി.വി.വിജയന്‍, രവികുമാരമല, പി.വി.ശകുന്തള, ആനന്ദവല്ലി അപ്പുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പായസവിതരണവും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!