ആര്‍ത്തിരമ്പി ജനരോഷം
പരിസ്ഥിതി ലോല പ്രഖ്യാപനം പ്രതിഷേധ കടലായി തൃശ്ശിലേരി ജനസംരക്ഷണ സമിതിയുടെ ഡി.എഫ്.ഒ.ഓഫീസ് മാര്‍ച്ച്.ഒ.ആര്‍.കേളു എം.എല്‍.എ.മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.പൊതു സമൂഹം ഒറ്റക്കെട്ടായ് പ്രഖ്യാപനത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും എം.എല്‍.എ.
പരിസ്ഥിതി ലോല പ്രഖ്യാപനത്തെ എതിര്‍ത്തു കൊണ്ട് തൃശ്ശിലേരി ഗ്രാമം ഒറ്റക്കെട്ടായ് പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സ് സ്‌പെഷ്യലായി ബുക്ക് ചെയ്യ്താണ് മാര്‍ച്ചില്‍ അണിനിരക്കാന്‍ ആളുകളെ എത്തിച്ചത്. എല്‍.എഫ്.യു.പി.സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിശ്ചല ദൃശ്യങ്ങളും അണിനിരന്നു.ഒ.ആര്‍.കേളു എം.എല്‍.എ.ഗാന്ധി പാര്‍ക്കില്‍ വെച്ച് മാര്‍ച്ചില്‍ പങ്കാളിയായി.
പരിസ്ഥിതി വിജ്ഞാപനത്തിനെതിരെ ഒറ്റകെട്ടായുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വരണ്ടേതെന്ന് എം.എല്‍.എ.പറഞ്ഞു.ജനസംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ സിജോ എടകുടിയില്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കെ.ജെ. വര്‍ക്കി, ഫാദര്‍ സിബിന്‍ സ്റ്റാന്‍ലി, എ.ജെ.നാരായണ അഡിഗ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബേബി മാസ്റ്റര്‍, വസന്തകുമാരി,ജയ, പള്ളി ഉസ്താദ് മാരായ മുത്തലിവ്, അനസ്,പാസ്റ്റര്‍ മാത്യു, പാസ്റ്റര്‍ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോയ് ജോണ്‍, എന്‍.എം.പ്രതീഷ്, ആന്റോ പനച്ചിക്കല്‍, ഷിനോജ് ചെള്ളിമറ്റം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.