വി.വി.നാരായണവാര്യര്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി വി.വി.നാരായണവാര്യര്‍ നിയമിതനായി.തൃശ്ശിലേരി സ്വദേശിയാണ.്കഴിഞ്ഞ ദിവസമാണ് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാരായണവാര്യരെ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള കത്ത് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിന് കൈമാറിയത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്,തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗംഡി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗമാണ് വി.വി.നാരായണവാര്യര്‍.