ബാര്‍ബര്‍ ബ്യൂട്ടിഷന്‍സ് സമിതി ജില്ലാ സമ്മേളനം 18ന് മാനന്തവാടിയില്‍
ബാര്‍ബര്‍ ബ്യൂട്ടിഷന്‍സ് സമിതി ജില്ലാ സമ്മേളനം ഫെബ്രുവരി 18ന് രാവിലെ 9 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ഒ ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ക്ഷേമനിധി കാര്‍ഡ് വിതരണം ചെയ്യും.അന്നേ ദിവസം സമിതി അംഗങ്ങളുടെ ഷോപ്പുകള്‍ അവധിയായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്‍.രജീഷ്, എം.ജെ.മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.