ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു

0

സുല്‍ത്താന്‍ ബത്തേരി ക്ഷീരസഹകരണ സംഘത്തിന്റെ പുതിയ ഉല്‍പ്പന്നങ്ങളായ റിച്ച് തൈര്,കട്ടിമോര് എന്നിവയുടെ ആദ്യവില്‍പ്പന നടത്തി.സഹകരണ സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ ആദ്യവില്‍പ്പന ബത്തേരി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ നിര്‍വ്വഹിച്ചു.സംസ്ഥാനത്തെ മികച്ച ക്ഷീരപാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്ത സംഘം പ്രസിഡണ്ട് കെ കെ പൗലോസിനെ ആദരിച്ചു.മാത്യു സെബാസ്റ്റ്യന്‍,പി പി പ്രജിഷ,ബേബി വര്‍ഗീസ്,പി പി വിജയന്‍,കെ സി ഗോപീദാസ് എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!