നഷ്ടപരിഹാരം തേടി ആദിവാസി ദമ്പതികള്‍ അദാലത്തില്‍
കണിയാമ്പറ്റ വില്ലേജിലെ പുളിക്കല്‍കുന്ന് കോളനിയിലെ സുനിത, അനീഷ് ദമ്പതികളാണ് വാഹനാപകടത്തില്‍ നഷ്്ടപരിഹാരം ലഭിക്കുന്നതിന് പരാതിയുമായി അദാലത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് സുനിതയുടെ മൂന്നുവയസ്സുകാരനായ മകന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.കാരണക്കാരയവരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് കേസ് കൊടുക്കുകയും ചെയ്തു.എന്നാല്‍ കേസ് പ്രകാരം വിധിയായ തുക ഉത്തരവാദിയായ വ്യക്തി നല്‍കിയിരുന്നില്ല. ഇയാളുടെ ഭൂസ്വത്തില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കേണ്ട ആവശ്യത്തിലേക്കായി വിവരങ്ങള്‍ ആവശ്യപ്പെട്ട് ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസില്‍ നിരന്തരം പോയതായും ഇവര്‍ പരാതിയില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍ ഭൂമിയുടെ വിവരങ്ങള്‍ നല്‍കുന്നില്ല എന്നാണ് അദാലത്തില്‍ ഇവര്‍ ബോധിപ്പിച്ചത്.ഇതിന് പരിഹാരം കാണാന്‍ മാനന്തവാടി തഹസില്‍ദാര്‍ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.