ഒ.എന്‍.വി അനുസ്മരണം സംഘടിപ്പിച്ചു
മലയാള ഐക്യവേദി വിദ്യാര്‍ഥി വിഭാഗമായ വിദ്യാര്‍ഥി മലയാളവേദിയുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി അനുസ്മരണം സംഘടിപ്പിച്ചു.പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി. താജ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥി വേദി സംസ്ഥാന പ്രസിഡണ്ട് എസ്.രൂപിമ അധ്യക്ഷത വഹിച്ചു.വിദ്യാര്‍ഥി മലയാളവേദി വയനാട് ജില്ലാ ഭാരവാഹികളായി അമല എം.ദേവ് (പ്രസിഡണ്ട്),പൂജ ശശീന്ദ്രന്‍,സ്വാതി കൃഷ്ണ(വൈസ് പ്രസിഡണ്ട്) അഫ്‌സല്‍ ഷാഹിദ് (സെക്രട്ടറി),കെ.അഹ്‌സന,അമല്‍ വിജയ്(ജോ. സെക്രട്ടറി),ടി.ജി. ലിജിമോള്‍(ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
എന്‍.സി വിസ്മയ,പി.കെ ഷാഹിന,ഡോ.ബാവ കെ. പാലുകുന്ന്,കെ.ഷാജി,പി.കെ ജയചന്ദ്രന്‍,സന്തോഷ് തരുവണ,ഷാര്‍ലറ്റ് എസ്.കുമാര്‍,ആസിന്‍ നിയ,ഡോ.കെ.കെ ബിജു,അനില്‍ കരണി,ലയ ബേബി,കെ.പി ഷരീഫ എന്നിവര്‍ പ്രസംഗിച്ചു.