90 കഴിഞ്ഞിട്ടും കാര്‍ഷികവൃത്തി ജീവിതമാര്‍ഗമാക്കി മാറ്റിയ പുല്‍പ്പള്ളി സുരഭിക്കവല മാത്യുമേരി ദമ്പതികളെ ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് നേരിട്ടെത്തി ആദരിച്ചു. കഴിഞ്ഞദിവസമാണ് ബിഷപ്പ് സുരഭിക്കവലയിലെ വീട്ടിലെത്തി ഇരുവരെയും കണ്ട് ആശയവിനിമയം നടത്തിയത്.പ്രായത്തെ മറികടന്ന് മണ്ണിനെ സ്‌നേഹിക്കുന്ന ഈ ദമ്പതികള്‍ വയനാടിനും കര്‍ഷകസമൂഹത്തിനും അഭിമാനമാണെന്നും, പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മാത്യുമേരി ദമ്പതികളെ കുറിച്ച് മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തയായിരുന്നു. രാഹുല്‍ഗാന്ധി എം പി ഇരുവരും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൃശ്യങ്ങളടക്കം ദേശീയ കര്‍ഷകദിനത്തില്‍ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളായി മാറിയത്.ഇതിന് പിന്നാലെ രാഹുല്‍ഗാന്ധി പുറത്തിറക്കിയ 2021 ലെ കലണ്ടറിലും ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്ന് നിരവധി പേരാണ് ഇരുവരെയും കാണാനായി ഇപ്പോള്‍ സുരഭിക്കവലയിലെ വീട്ടിലെത്തുന്നത്. കാര്‍ഷി കപുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി എം ജോയി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വത്സാചാ ക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, സിജോയി മാപ്ലശ്ശേരി,ജോസഫ് പെരുവേലി,കെ ആര്‍ ജയരാജ്,മാത്യു ഉണ്ണ്യാപ്പള്ളി,ജോസ് കണ്ടംതുരുത്തി, സാജന്‍ മാത്യു,ബാബു നമ്പുടാകം,എം ഡി ബാബു,സി ഡി ബാബു തുടങ്ങിയവര്‍ ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.