ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഫെബ്രുവരി 15 മുതല്‍ ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ലബോറട്ടറി, എക്‌സ്‌റേ,സ്‌കാനിംഗ് തുടങ്ങിയവയെല്ലാം തന്നെ സൗജന്യമായി ലഭിക്കും.
പലപ്പോഴും പണമില്ലാത്തതിന്റെ പേരിലാണ് മിക്കവരും അടിയന്തിര ഘട്ടത്തില്‍ ചുരമിറങ്ങാറ്.ജില്ലയില്‍ നിന്നും അടിയന്തിര ചികിത്സക്കായി കോഴിക്കോടേക്കും മറ്റും പോകുന്ന രോഗികള്‍ റോഡില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കുറച്ച് അവര്‍ക്ക് നല്ല ചികിത്സ വയനാട്ടില്‍ തന്നെ ലഭിക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്നവര്‍ക്ക് ലബോറട്ടറി, എക്‌സ് റേ, സ്‌കാനിംഗ് തുടങ്ങിയവയെല്ലാം തന്നെ സൗജന്യമായി ലഭിക്കും. കൂടാതെ ആസ്റ്റര്‍ വയനാടും കോഴിക്കോട് ആസ്റ്റര്‍ മിംസും സഹകരിച്ചുകൊണ്ട് 12 വയസ്സിനു താഴെയുള്ള നിര്‍ധനരായ കുട്ടികള്‍ക്കുള്ള കാന്‍സര്‍ ചികിത്സ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, റേഡിയേഷന്‍, കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റിവെക്കല്‍ തുടങ്ങിയ ചെലവേറിയ ചികിത്സകള്‍ വിവിധ ട്രസ്റ്റുകളുടെയും സംഘടനളുടെയും സഹകരണത്തോടെ സൗജന്യമായി വയനാട്ടുകാര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലഭ്യമാക്കുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.