വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ കെ.സി.വൈ.എം. ബത്തേരി അസംപ്ഷന്‍ യൂണിറ്റ് ബത്തേരി ടൗണില്‍ പന്തം കൊളുത്തി പ്രതിക്ഷേധ
പ്രകടനം നടത്തി.
അസംപ്ഷന്‍ ഫൊറോന വികാരി ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍, കെ.സി.വൈ.എം. മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍,കെ.സി.വൈ.എം. മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ എന്നിവര്‍ സംസാരിച്ചു.