പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥക്ക് തുടക്കമായി

0

രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി 2021 ഫെബ്രുവരി 17ന് കമ്പളക്കാട് വെച്ച് നടത്തുന്ന യൂണിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ ഡിവിഷനുകളില്‍ നടത്തുന്ന പ്രചാരണ ജാഥക്ക് വെള്ളമുണ്ടയില്‍ തുടക്കമായി.പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.

ഹിന്ദുത്വ ഫാഷിസവും വിദ്വേഷ രാഷ്ട്രീയവും അധികാരത്തിന്റെ മേലങ്കിയണിഞ്ഞ് രാജ്യത്തെ നശിപ്പിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും ഹിന്ദുത്വ രാജ്യം അതിവേഗതയില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് നീക്കത്തെ ചെറുക്കണമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണമെന്നും പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.പ്രചാരണ ജാഥ ജില്ലയിലെ വെള്ളമുണ്ട,മാനന്തവാടി, പനമരം,കല്‍പറ്റ തുടങ്ങിയ ഡിവിഷനുകളിലൂടെ സഞ്ചരിച്ച് പതിനാറാം തിയ്യതി വൈകുന്നേരം കല്‍പറ്റ ഡിവിഷനിലെ മുട്ടിലില്‍ അവസാനിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!
01:40