ആസ്റ്റര്‍ വയനാടില്‍ ഐ വി എഫ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

0

 

വയനാട് ജില്ലയില്‍ ആദ്യമായി ഐ വി എഫ് ആന്‍ഡ് റിപ്രോഡക്റ്റീവ് മെഡിസിന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ ആസ്റ്റര്‍ മിറാക്കിള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.പ്രശസ്ത സിനിമാ താരം സുരഭി ലക്ഷ്മി ഉത്ഘാടനം നിര്‍വ്വഹിച്ചു.വന്ധ്യതാ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും ദമ്പതിമാര്‍ക്ക് ചെലവ് കുറഞ്ഞ നിരക്കില്‍ ഇനി ജില്ലയില്‍ തന്നെ ചികിത്സ തേടാം.

ആസ്റ്റര്‍ മിംസിലെ ഇന്‍ഫെര്‍ലിറ്റി വിഭാഗം മേധാവി ഡോക്ടര്‍ അശ്വതി കുമാരന്‍ നേതൃത്വം നല്‍കുന്ന സെന്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 9544 954408 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.ആസ്റ്റര്‍ വയനാട് ക്യാമ്പസില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ. യു ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ ഡോക്ടര്‍. ഗോപകുമാരന്‍ കര്‍ത്താ, ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ശ്രീ. ഫര്‍ഹാന്‍ യാസിദ്, ഡോ. നാസര്‍ തലാംകണ്ടതില്‍ ഐ വി, എഫ് ആന്‍ഡ് റിപ്രോഡക്റ്റീവ് സെന്റര്‍ മേധാവി ഡോ. അശ്വതി കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!