എ കെ ടി എ കലേ്രക്ടറ്റ് ധര്‍ണ നടത്തി

0

ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലേ്രക്ടറ്റിനു മുന്നില്‍ ധര്‍ണ നടത്തി.എ കെ ടി എ ജില്ലാ സെക്രട്ടറി കെ കെ ബേബി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും,അദ്ദേഹം പറഞ്ഞു.

പ്രസവാനുകൂല്യ കുടിശ്ശിക ഉടന്‍ നല്‍കുക,അംശാദായം സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കുക,അശാസ്ത്രീയമായ മസ്റ്ററിംഗ് പരിഷ്‌കരിക്കുക,കുടുംബ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക,പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് യു കെ പ്രഭാകരന്‍ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ദേവയാനി, കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് മാക്‌സിം ഗോര്‍ക്കി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!