‘അരികിലുണ്ട് എടവക ‘ ഓണ്‍ലൈന്‍ ഗ്രാമസഭ ഉദ്ഘാടനം നാളെ
പ്രവാസികളെ കൈകോര്‍ത്ത് പിടിച്ച് എടവക ഗ്രാമ പഞ്ചായത്ത്. പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് ‘അരികിലുണ്ട് എടവക ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ ഗ്രാമസഭയ്ക്ക് തുടക്കം കുറിക്കുന്നു.സംസ്ഥാനത്ത് തന്നെ ആദ്യ പ്രവാസി ഓണ്‍ലൈന്‍ ഗ്രാമസഭ നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 11 മണിക്കാണ് ഓണ്‍ലൈന്‍ ഗ്രാമ സഭയുടെ ഉദ്ഘാഘാടനം നടക്കുക. എടവക പഞ്ചായത്തിലെ പ്രവാസികളെ നേരില്‍ കാണുവാനും അവരുടെ പ്രശ്‌നങ്ങളും ഒപ്പം എടവകയുടെ വികസനത്തില്‍ പ്രവാസികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഗ്രാമ സഭയ്ക്ക് രൂപം നല്‍കിയത്.ഇതിനകം തന്നെ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചതായും ഈ സംരംഭം എടവകയുടെ പുതിയൊരു വികസന സംസ്‌കാരത്തിന് തുടക്കം കുറിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ജീസീറ ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പടക്കൂട്ടില്‍ ജോര്‍ജ്, ജെന്‍സി ബിനോയ്, ശിഹാബുദീന്‍ അയ്യാത്ത്, ബ്രാന്‍ അഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.