യുവാവും കടുവയും തമ്മില്‍ മല്‍പിടുത്തം ഒടുവില്‍ കടുവ പിന്‍മാറി
തിരുനെല്ലിയില്‍ കടുവ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചു.വീടിനുള്ളിലുള്ളവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.യുവാവും കടുവയും തമ്മില്‍ അഞ്ച് മിനിറ്റോളം നടത്തിയ മല്‍പിടുത്തത്തിനൊടുവില്‍ കടുവ പിന്‍മാറുകയായിരുന്നു.തിരുനെല്ലി പോലീസ് സ്‌റ്റേഷന് സമീപം ആശാരിപറമ്പില്‍ സാലിദയുടെ വീടിന്റെ വാതില്‍ തകര്‍ത്താണ് കടുവ അകത്ത് കയറാന്‍ ശ്രമിച്ചത്.ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് സംഭവം.
ഇന്നലെ രാത്രിയില്‍ ഉണ്ടായ ഞെട്ടലില്‍ ഇന്നും ഇതുവരെയും മിഥുന്‍ മുക്തനായിട്ടില്ല. ഇന്നലെ രാത്രി ഒരു മണിയോടെ പട്ടിയുടെ കരച്ചില്‍ കേട്ടാണ് സാലിദയുടെ ആങ്ങളയുടെ മകന്‍ മിഥുന്‍ രാത്രി 11 മണിയോടെ വീടിന്റെ വാതില്‍ തുറന്നത്.ഈ സമയം പാതി തുറന്ന വാതിലിലുടെ കടവയുടെ തലകണ്ടതോടെ മിഥുന്‍ ഞെട്ടി. സര്‍വ്വശക്തിയും ഉപയോഗിച്ച് മിഥുന്‍ വാതില്‍ അടക്കാന്‍ ശ്രമിച്ചു.കടുവ പിന്‍മാറാന്‍ തയ്യാറാ യില്ലെന്നും മിഥുന്‍ പറയുന്നു. ഒടുവില്‍ സമീപ ത്ത് കിടന്ന കസേര കൊണ്ട് പല തവണ അടിച്ചു.5 മിനിറ്റിലധികം മിഥുനുമായി മല്‍പിടുത്തിന് ഒടുവിലാണ് കടുവ പിന്‍ മാറിയത്.ഒരു മാസം മുന്‍മ്പ് ഇവരുടെ പട്ടിയെ കടുവ ആക്രമിച്ചുപരിക്കേല്‍പ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് വളര്‍ ത്തുനായയെ വീടിനുള്ളിലായിരുന്നു കെട്ടിയിരുന്നത്. ഇതിനെ പിടികൂടാനായിരിക്കാം കടുവ അകത്തേക്ക് കയറാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്.ഈ സമയം മിഥുനും സാലിദയും മാത്രമായിരുന്നു വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്.മിഥുന്റെ തന്ത്രപരമായ ഇടപെടല്‍ മാത്രമാണ് വലിയ അപകടത്തില്‍ നിന്നും ഈ കുടും ബത്തെ രക്ഷിച്ചത്.വാതിലിനുള്ളില്‍ തല കുടുങ്ങിയ കടുവയുടെ രോമങ്ങള്‍ ഉള്‍പ്പെടെ ഇവിടെ കാണാ മായിരുന്നു.സംഭവം അറിഞ്ഞയുടന്‍ ബേഗുര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എന്‍.സി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി.തുടര്‍ന്ന് രാവിലെ ബേഗുര്‍ റെയ്ഞ്ച് ഓഫിസര്‍ രാഗേഷ് കെ.ജിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ ക്യാമറ സ്ഥാപിക്കുമെന്നും സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തുമെന്നുമുള്ള ഉറപ്പ് ലഭിച്ചതായി വാര്‍ഡ് മെമ്പര്‍ പി എന്‍ ഹരിന്ദ്രന്‍ പറഞ്ഞു.