കൊവിഡ് വ്യാപനം: ഇത്തവണയും വള്ളിയൂര്‍ക്കാവ് ഉത്സവം ചടങ്ങുകളില്‍ മാത്രം
കൊവിഡ് വ്യാപനം ഇത്തവണയും വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടിവള്ളിയൂര്‍ക്കാവ് ഉത്സവം ചടങ്ങുകളില്‍ മാത്രം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആചാര അനുഷ്ടാനങ്ങള്‍ മാത്രമായിരിക്കും ഇത്തവണയും കാവിലെ ഉത്സവമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.കഴിഞ്ഞ ദിവസം വള്ളിയൂര്‍ക്കാവിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.