വയനാട്ടിലെ ഗോത്രജനതയുടെ സാമൂഹിക മായ ഉന്നമനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ ത്തിലും സാക്ഷരതാ പ്രവര്‍ത്തനത്തിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്നും തുടര്‍ സാക്ഷരതാ പദ്ധതി നടപ്പില്‍ വരുത്തണമെന്നും മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി. എസ് മൂസ്സ. മാനന്തവാടി നഗരസഭയിലെ സാക്ഷരതാ പ്രവര്‍ത്തകരുടെ ദ്വിദിന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി ജോര്‍ജ്, ആസൂത്രണ സ്ഥിര ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍,കൗണ്‍സിലര്‍മാരായ കെ നാരായണന്‍, സ്മിത ടീച്ചര്‍, ഷീജ മോബി, ടിനി ജോണ്‍സന്‍ സാക്ഷരതാ ഇംപ്ലിമെ ന്റിംഗ് ഓഫീസറും ആറാട്ടുതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ പ്രകാശന്‍ ഇ കെ, സാക്ഷരതാ പ്രേരക മാരായ ക്ലാര, നോഡല്‍ പ്രേരക് മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.ക്യാമ്പ് നാളെ വൈകുന്നേരം നാലു മണിക്ക് സമാപിക്കും.