ഗ്രാമവാസം പരിപാടിക്ക് നാളെ തുടക്കമാകും

0

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും സംയുക്തമായി നടത്തുന്ന ഗ്രാമീണ സമ്പര്‍ക്ക പരിപാടിയായ ഗ്രാമ വാസം, നാടറിഞ്ഞു, വീടറിഞ്ഞു, മനസ്സറിഞ്ഞു, നാട്ടു വഴികളിലൂടെ ഒരു യാത്ര നാളെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ തുടക്കമാകും.

രാവിലെ 10 മണിക്ക് മാനന്തവാടി കോണ്‍വെന്റ് കുന്നില്‍ കോളനി സന്ദര്‍ശനത്തോടെയാണ് ഗ്രാമവാസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം.കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പട്ടികവര്‍ഗ്ഗ മേഖലയിലെ വിവിധ പ്രവര്‍ത്തകരും പ്രതിനിധികളുമായി അവിടെ വെച്ച് കൂടികാഴ്ച നടത്തും. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച, സാമൂഹ്യ സാംസ്‌കാരിക കലാകായിക മേഖലയിലുള്ളവരുമായി ആശയ വിനിമയം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

കേരളത്തിലെ ആദ്യത്ത പരിപാടിയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ വയനാട്ടില്‍ തുടങ്ങുന്നത്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും, കോണ്‍ഗ്രസിന്റെ പാര മ്പര്യം, കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ നടപ്പിലാക്കിയ വികസനങ്ങള്‍ എന്നിവ വിശദീകരിച്ച്, മതേതരത്വത്തില്‍ വിശ്വസിക്കുന്ന സാധാരണ ജനങ്ങളെ കോണ്‍ഗ്രസിലേക്കു തിരിച്ച് കൊണ്ടുവരാ നും വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. എ.ഐ. സി. സി യെ പ്രതിനിധീകരിച്ചു കൊണ്ട് സെക്രട്ടറി പി.വി. മോഹനനാണ് ഗ്രാമവാസത്തിനെത്തുന്നത്.

സാധാരണക്കാരായി ജനങ്ങളുടെ കുടെ താമസിച്ച് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും, എല്ലാ തലത്തിലുമുള്ള , കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശം നല്‍ക്കുകയുമാണ് ഈ ഗ്രാമവാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ബൂത്ത് തല പ്രവര്‍ത്തകരെ സാധാരണ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തു വാനും ബുത്തുകള്‍ക്കു കൂടുതല്‍ ശക്തി പകരുവാനും ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം ശക്തമാക്കാനും ഗ്രാമവാസം കൊണ്ട് സാധിക്കും. കോണ്‍ഗ്രസിന്റെ ബൂത്ത് തലം മുതല്‍ നിയോജക മണ്ഡല ത്തിലെ എ.ഐ. സി.സി. ഭാരവാ ഹികള്‍ വരെയുള്ളവര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തും. ഏറ്റവും താഴെ തട്ടിലെ പ്രവര്‍ത്തകരെ ശാക്തീകരിക്കു കയും പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ ത്തകര്‍ക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രോത്സാഹനം നല്‍കുകയു മാണ് ഗ്രാമവാസത്തിന്റെ മറ്റൊരു ലക്ഷ്യം.

അനുബന്ധ പരിപാടികളായി ബൂത്ത് പ്രസിഡണ്ടുമാരെയും ബൂത്ത് ലെവല്‍ ഏജന്റ്മാരെയും മാത്രം പങ്കെടുപ്പിച്ച് വണ്‍ പേജ് വണ്‍ ഫാമിലി എന്ന വര്‍ക്ക് ഷോപ്പും, ബൂത്ത് തല അവലോകനവും, ജനശക്തി പരിപാടിയും അന്ന് തന്നെ നടക്കുമെന്ന് കെ.പി. സി,സി, വൈസ് പ്രസിഡണ്ട് കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ.പി. സി.സി. ജനറല്‍ സെക്രട്ടറി പി.കെ. ജയലക്ഷ്മി, ഡിസിസി വൈസ് പ്രസിഡന്റ് എം .എ ജോസഫ്, എ ഐ സി സി കോര്‍ഡിനേറ്റര്‍ ബിജു ശിവരാമന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!