ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്
181 പേര്‍ക്ക് രോഗമുക്തി
69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികളായ 10 പേര്‍, മീനങ്ങാടി, പുല്‍പ്പള്ളി 9 പേര്‍ വീതം, ബത്തേരി 7 പേര്‍, വൈത്തിരി, തവിഞ്ഞാല്‍ 6 പേര്‍ വീതം, എടവക, വെങ്ങപ്പള്ളി അഞ്ചു പേര്‍ വീതം, മേപ്പാടി, മുള്ളന്‍കൊല്ലി, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, തിരുനെല്ലി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശിയും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയുമാണ് വിദേശത്തു നിന്നെത്തി രോഗബാധിതരായത്.
181 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, വെള്ളമുണ്ട, നെന്മേനി, കണിയാമ്പറ്റ 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര്‍ വീതം, മാനന്തവാടി, മേപ്പാടി, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, വെങ്ങപ്പള്ളി, വൈത്തിരി, കല്‍പ്പറ്റ, തൊണ്ടര്‍നാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 149 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
291 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 291 പേരാണ്. 403 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6158 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 262520 സാമ്പിളുകളില്‍ 259205 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 234760 നെഗറ്റീവും 24445 പോസിറ്റീവുമാണ്.