സണ്‍ഷേഡ് സ്ലാബ് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു: പരിശോധനയില്‍ കൊവിഡ് പോസിറ്റീവ്
തരുവണയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സ്വകാര്യവ്യക്തിയുടെ വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളി മുതിര മൊയ്തു മരണപ്പെട്ടു.സ്ലാബിന്റെ അടിയില്‍പ്പെട്ട മൊയ്തുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ട ത്തിനുശേഷം പുലിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.