ബത്തേരി സ്വദേശികളായ 34 പേര്‍, മേപ്പാടി, പനമരം 25 പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി 17 പേര്‍ വീതം, മാനന്തവാടി 14 പേര്‍, മുട്ടില്‍ 13 പേര്‍, തവിഞ്ഞാല്‍, പുല്‍പ്പള്ളി 7 പേര്‍ വീതം, മുള്ളന്‍കൊല്ലി, വെള്ളമുണ്ട 5 പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 4 പേര്‍ വീതം, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേര്‍ വീതം, പൊഴുതന, കണിയാമ്പറ്റ 2 പേര്‍ വീതം,
തരിയോട്, വൈത്തിരി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കോയമ്പത്തൂരില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശിയായ ഒരാളും, പുല്‍പ്പള്ളി സ്വദേശികളായ 4 പേരും, കര്‍ണാടകയില്‍ നിന്നും വന്ന മൂപ്പൈനാട് സ്വദേശികളായ 2 പേരും, മുട്ടില്‍ സ്വദേശിയായ ഒരാളുമാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതരായത്.
രോഗമുക്തി നേടിയവര്‍ 213
പുല്‍പ്പള്ളി സ്വദേശികളായ 5 പേര്‍, കല്‍പ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം, മേപ്പാടി 3 പേര്‍, നെന്മേനി, ബത്തേരി, പനമരം, പൊഴുതന, എടവക, വെള്ളമുണ്ട 2 പേര്‍ വീതം, മാനന്തവാടി, കണിയാമ്പറ്റ, തവിഞ്ഞാല്‍, വൈത്തിരി ഒരാള്‍ വീതവും, കണ്ണൂര്‍ സ്വദേശികളായ ഒരാള്‍, തമിഴ്‌നാട് 3 പേര്‍, വീടുകളില്‍ ചികിത്സയിലുള്ള 177 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
379 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 379 പേരാണ്. 983 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6270 പേര്‍. ഇന്ന് പുതുതായി 33 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1253 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 262162 സാമ്പിളുകളില്‍ 259098 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 234724 നെഗറ്റീവും 24374 പോസിറ്റീവുമാണ്.