എല്ലാവരും അണിനിരക്കണം :എല്‍.ഡി.എഫ്

0

വയനാട് വന്യജീവിസങ്കേതത്തിനുചുറ്റും പരിസ്ഥിതി ദുര്‍ബല മേഖലയായി ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലയില്‍ വഴിതടയല്‍ സമരം നടത്തി. സുല്‍ത്താന്‍ ബത്തേരി, കല്ലൂര്‍, പുല്‍പ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ രാവിലെ 11മണിമുതല്‍ ഒരു മണിക്കൂറാണ് വഴിതടഞ്ഞത്.

വിജ്ഞാപനത്തിനെതിരെ നടത്തുന്ന ജനകീയ സമരത്തെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ വയനാട് എം പി തയ്യാറാവണമെന്ന് ആവശ്യം.ജില്ലയിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടത്തിയത്.പ്രശ്‌നത്തില്‍ യോജിച്ച പ്രക്ഷോഭം നടത്താന്‍ എല്‍ ഡി എഫ് തയ്യാറാണെന്നും അതിന് യുഡിഎഫും ബി ജെ പി യും തയ്യാറായി മുന്നോട്ടു വരണമെന്നും എല്‍ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടു.

വിജ്ഞാപനത്തിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെ മുന്നില്‍ നിന്നും നയിക്കാന്‍ വയനാട് എം പി തയ്യാറാവണമെന്നും ആവശ്യമായ ഇട പെടലുകള്‍ നടത്തണമെന്നും വിജ്ഞാപനത്തിരെ ജനങ്ങളെ അണിനിരത്തി മാസ് ക്യാമ്പയിന്‍ നടത്തു മെന്നും എല്‍ ഡി എഫ് നേതൃത്വം വ്യക്ത മാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. അത് ജില്ലയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും.

ഇത് ഒരിക്കലും അംഗീകരിക്കാനാ വില്ലന്നും കരട് വിജ്ഞാപനത്തിനെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭത്തില്‍ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

 

കരട് വിജ്ഞാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പുല്‍പള്ളി മേഖലകമ്മിറ്റി നേതൃത്വത്തില്‍ പുല്‍പള്ളി ടൗണില്‍ റോഡ് ഉപരോധിച്ചു. സി പി എം ജില്ലാ കമ്മിറ്റിയംഗം പി എസ് ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എസ് ജില്ലാ ട്രഷറര്‍ കെ ആര്‍ ജയരാജ് അധ്യക്ഷനായിരുന്നു. അനില്‍ സി കുമാര്‍, ഇ എ ശങ്കരന്‍, അജീഷ്, എന്നിവര്‍ സംസാരിച്ചു.

 

വയനാട്ടിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് തിരുനെല്ലി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വഴിതടയല്‍ സമരം സിപിഐഎം ജില്ലാസെക്രട്ടറിയെറ്റ് അംഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ജിതിന്‍.കെ.ആര്‍ അധ്യക്ഷനായിരുന്നു. സി. കെ.ശങ്കരന്‍ , സി.കെ പുരുഷോത്തമന്‍ എം.ബി സൈനൂദ്ദിന്‍ ,എ.കെ.ജയഭാരതി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!