ജില്ലയില്‍ 179 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 179 പേര്‍ക്ക് കൂടി കോവിഡ്
340 പേര്‍ക്ക് രോഗമുക്തി
173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 23, എടവക 16, മാനന്തവാടി 15, പനമരം 12, കല്‍പ്പറ്റ 11, മുട്ടില്‍, വെള്ളമുണ്ട 10 വീതം, മൂപ്പൈനാട്, നെന്മേനി 9 വീതം, കണിയാമ്പറ്റ, തവിഞ്ഞാല്‍ 8 പേര്‍ വീതം, അമ്പലവയല്‍, നൂല്‍പ്പുഴ 6 പേര്‍ വീതം, മേപ്പാടി, പൂതാടി, പൊഴുതന, പുല്‍പള്ളി, വൈത്തിരി 4 പേര്‍ വീതം, മുള്ളന്‍കൊല്ലി 3, തരിയോട്, തിരുനെല്ലി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ബത്തേരി, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികള്‍ക്കും ബാംഗ്ലൂരില്‍ നിന്നും വന്ന നെന്മേനി സ്വദേശി, തമിഴ്നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശി, ഗുഡല്ലൂരില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

340 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി, മുട്ടില്‍ സ്വദേശികള്‍ 5 പേര്‍ വീതം, വൈത്തിരി 4, നെന്മേനി, പടിഞ്ഞാറത്തറ 3 പേര്‍ വീതം, തരിയോട്, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, പൂതാടി, തൊണ്ടര്‍നാട്, മീനങ്ങാടി, കോട്ടത്തറ, പൊഴുതന, മേപ്പാടി, വെള്ളമുണ്ട സ്വദേശികള്‍ 1 വീതം, തൃശൂര്‍, തമിഴ്നാട് സ്വദേശികള്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 306 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍്.

423 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 423 പേരാണ്. 556 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6874 പേര്‍. ഇന്ന് പുതുതായി 44 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1141 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 260909 സാമ്പിളുകളില്‍ 258114 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 233952 നെഗറ്റീവും 24162 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!