ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0

കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.മാര്‍ച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു.

പത്തു വര്‍ഷമായി ജോലി ചെയ്തുവരുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക സര്‍ക്കാര്‍ നിശ്ചയിച്ച വേതനം ജോലിചെയ്യുന്ന ദിവസങ്ങള്‍ക്ക് തത്തുല്യമായി അനുവദിക്കുക, വാച്ചര്‍മാര്‍ക്ക് യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. യൂണിയന്‍ ജില്ലാ സെക്രട്ടറി ഈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, കെ സജീവന്‍, വി കെ ശശിധരന്‍, നിഖില്‍ പത്മനാഭന്‍, കെ പി വിജയന്‍, എം ആര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!