നിര്‍മ്മാണത്തിലെ അപാകത റോഡ് പ്രവര്‍ത്തി തടഞ്ഞു.
മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഈ മാസം ഒന്നാം തിയ്യതി മുതല്‍ ആരംഭിച്ച മൈസൂര്‍ റോഡ് വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ നവീകരണ പ്രവര്‍ത്തികളാണ് ബി ജെ പി മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.
റോഡില്‍ ആവശ്യത്തിന് ഫുട്പാത്ത് നിര്‍മ്മിക്കുക, വള്ളിയൂര്‍ക്കാവ് ജംഗ്ഷനിലെ ഓവ് ചാല്‍ വീതി കൂട്ടി നിര്‍മ്മിച്ച് ഫുട്പാത്ത് സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റോഡില്‍കൊടി നാട്ടി ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുകയായിരുന്നു. അശാസ്ത്രീയമായ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.കെ ജയേന്ത്രന്‍, കണ്ണന്‍ കണിയാരം, ജിതിന്‍ ബാനു, സന്തോഷ് ജി നായര്‍, വില്‍ഫ്രഡ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.