ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

0

ക്രിസ്ത്യന്‍ സമുദായത്തിന്റെ ഐക്യവും മുന്നേറ്റവും ലക്ഷ്യം വെച്ച് ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍ ജോലിയില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് വിവിധ ക്രിസ്ത്യന്‍ സമുദായങ്ങളുടെ ഏകോപനം എന്ന നിലയില്‍ സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിച്ചത്.

ജില്ലയിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.ക്രിസ്ത്യന്‍ സമുദായത്തിനു നേരെ ചില മത നേതാക്കളും രാഷ്ട്രീയ സംഘടനകളും അതിരുവിട്ട ഇടപെടലുകളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്.ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.ഭാരവാഹികളായ വി.ജെ പ്രിന്‍സ്,സാബു തേനത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!