തച്ചനാടന്‍ മൂപ്പന്‍ വിഭാഗക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം

0

പട്ടികവര്‍ഗത്തില്‍പ്പെട്ട തച്ചനാടന്‍ മൂപ്പന്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലന്ന് പരാതി.തച്ചനാടന്‍ മൂപ്പന്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികളാണ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

വയനാട് ജില്ലയില്‍ മേപ്പാടി, മൂപ്പൈനാട് ,വൈത്തിരി ,അമ്പലവയല്‍ മുട്ടില്‍ എന്നീ പഞ്ചായത്തുകളി ലായി 700 കുടുംബങ്ങളിലെ മൂവായിരത്തി അഞ്ഞൂറോളം അംഗങ്ങളാണ് താമസിച്ചു വരുന്നത്.സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ പോലീസിലേക്കുള്‍പ്പെടെ മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്നും യുവതി യുവാക്കള്‍ക്ക് ജോലി നല്‍കിയപ്പോള്‍ തങ്ങളുടെ സമുദായത്തെ അവഗണിച്ചെന്നും ഇവര്‍ പരാതിപ്പെടുന്നു.ഏഴാം ക്ലാസ് മുതല്‍ പി ജി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള ഏതാണ്ട് 250ഓളം ഉദ്യോഗാര്‍ത്ഥികള്‍ ജോലി ലഭിക്കാതെ പ്രയാസപ്പെടുകയാ ണ്.അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!