ഔഷധ ഇലകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സമര നായകരുടെയും, നാവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ തീര്‍ത്ത് ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി നിയമ വിദ്യാര്‍ത്ഥി.ബത്തേരി നമ്പികൊല്ലി വറുമുടിമനയില്‍ ബാലസുബ്രമണ്യഭട്ടിന്റെയും ഗീതയുടെയും മകള്‍ അക്ഷതയെന്ന മിടുക്കിയാണ് ഔഷധ ഇലകളാല്‍ സമരനായകരുടെ ചിത്രം തീര്‍ത്ത് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
ചെറുപ്പംമുതലെ വരകളെയും കലകളെയും ഇഷടപെടുകയും വരയ്ക്കുകയും അഭിനയ ഗാനാലപന രംഗത്തും മികവു പുലര്‍ത്തിയിരുന്ന അക്ഷത എന്ന മിടുക്കി ലോക്ക് ഡൗണ്‍കാലത്താണ് പുതിയ കലയിലേക്ക് തിരിഞ്ഞത്.നമ്മുടെ ചുറ്റുവട്ടത്തുകാണുന്നതും ഉപയോഗിക്കുന്നതുമായ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സമരനായകരു ടെയും, നാവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ തീര്‍ത്തത്.രാജാറാം മോഹന്‍ റായി,സര്‍ സയ്യിദ് അഹമ്മദ്ഖാന്‍, ചന്ദ്രവിദ്യാസാഗര്‍, ദയാനന്ദസരസ്വതി, ജ്യോതി റാവു ഫൂലെ, രാമകൃഷ്ണ പരമഹംസന്‍,കേശവ് ചന്ദ്രസെന്‍,സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ വരെയാണ് ഔഷധ ഇലകള്‍കൊണ്ട് അക്ഷത തീര്‍ത്തത്.ഇതിനായി തുളസി, കൊടകന്‍, പനികൂര്‍ക്ക, ആര്യവേപ്പ്, കുറുന്തോട്ടി, കയ്യൂണ്ണി, ഇന്‍സുലിന്‍, തുമ്പ തുടങ്ങി ഔഷധ ഇലകളാണ് ഉപയോഗിച്ചത്.
ഒക്ടോബറില്‍ അക്ഷത ഈ കലയില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡസ് നേടി.ഇതിനുപിന്നാലെയാണ് ഏഷ്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ മിടുക്കിയെ തേടിയെത്തിയിരി ക്കുന്നത്.കോഴിക്കോട് ലോ കോളേജില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് അക്ഷത.തന്റെ നേട്ടത്തിന് വീട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാ ഹനം ഉണ്ടെന്നും അക്ഷത സാക്ഷ്യപ്പെടുത്തുന്നു.