നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി.
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കെഎസ്ഇബി സബ്‌സ്‌റ്റേഷന് സമീപത്തുള്ള കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ 40 പാക്കറ്റ് ഹാന്‍സ് പിടികൂടി. കടയുടമ
ഷാഹൂല്‍ ഹമീദ് (28) ആണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്പളക്കാട് എസ്.ഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.