ഗതാഗതക്കുരുക്ക് പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഒ.ആര്‍.കേളു എം.എല്‍.എ.
മാനന്തവാടി നഗരത്തിലെ മൈസൂര്‍ റോഡിലെ ഗതാഗതക്കുരുക്ക് പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഒ.ആര്‍.കേളു എം.എല്‍.എ.ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും എം.എല്‍.എ.
മാനന്തവാടി മൈസൂര്‍ റോഡില്‍ നിന്നും കോഴിക്കോട് റോഡിലേക്ക് തിരിയുന്ന വളവില്‍ വലിയ ചരക്കു വാഹനങ്ങള്‍ കുടുങ്ങുന്നതും അതുവഴി നഗരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതും പതിവായിരി ക്കുന്ന സാഹചര്യത്തില്‍ വളവ് നിവര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഒ.ആര്‍. കേളു എം.എല്‍.എ.പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പിന് പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ആവശ്യമായ തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുവദിക്കുകയും ചെയ്തിട്ടു ണ്ടെന്നും എം.എല്‍.എ പ്രസ്താവിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌ന പരിഹാരത്തി നാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. മൈസൂര്‍ റോഡ് ജംഗ്ഷനില്‍ വലിയ ലോറികള്‍ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. ചില സമയങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്ക് പതിവാണ് കഴിഞ്ഞ ദിവസവും ലോറി കുടുങ്ങി ഏറെ നേരം ഗതാഗത തടസ്സമുണ്ടായത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.