അഞ്ച് വയസ്സിന് താഴെ പ്രായമുള്ള ഉള്ള 63,546 കുട്ടികള്‍ക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായാണ് പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍.
പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി ആശാപ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്നേദിവസം രാവിലെ 8:00 മുതല്‍ മരുന്ന് വിതരണം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക, ഡോക്ടര്‍ എ എം വിശ്വനാഥ് കുമാര്‍ , മാസ് മീഡിയ ഓഫീസര്‍ ഇബ്രാഹിം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു