ബത്തേരി പള്ളിക്കണ്ടി മാവാടി ഭാഗത്ത് പകല്‍ സമയങ്ങളിലടക്കം കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് പേരെയാണ് പന്നി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. പ്രദേശത്തെ പന്നിശല്യത്തിന് പരിഹാരം കാണണമെന്നും ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പള്ളിക്കണ്ടി മാവാടി കോളനി പരിസരങ്ങളില്‍ പകല്‍സമയങ്ങളില്‍ പോലും കാട്ടുപന്നിശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പ്രദേശത്തെ രണ്ട് പേര്‍ക്കുനേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ പാതിരപ്പുള്ളില്‍ അഷ്‌റഫിനുനേരെ ഈ മാസം 20നാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ബത്തേരിയിലെ മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ വീടിനുസമീപം വെച്ചാണ് രാവിലെ പത്ത് മണിക്ക് കാട്ടുപന്നി ആക്രമിച്ചത്.
ആക്രമണത്തില്‍ അഷ്‌റഫിന്റെ നട്ടെല്ലിന് പരുക്കേറ്റു. ഇതിനുപിന്നാലെ മാവാടി പണിയകോളനിയിലെ 65കാരന്‍ കുഞ്ഞനെയും കാട്ടുപന്നി ആക്രമിച്ചു. കുഞ്ഞനുനേരെ കാട്ടുപന്നി ആക്രമണം ഉണ്ടായത് കോളനിക്കുസമീപത്തെ വയലില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ്. ആക്രമണത്തില്‍ കുഞ്ഞന്റെ വലതുകൈക്ക് പരുക്കേറ്റു. ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്നും പരുക്കേറ്റവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.