സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ബത്തേരി താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണമെന്നാണ് ആവശ്യം.1994ലെ മുനിസിപ്പല്‍ ആക്ട് അനുസരിച്ച് നഗസഭയുടെ കീഴിലാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കേണ്ടത്.നഗരസഭ ഏറ്റെടുത്താല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകുമെന്നും അഭിപ്രായം.
.1994ലെ മുനിസിപ്പല്‍ ആക്ട് പ്രകാരം നഗരസഭ പരിധിക്കുള്ളില്‍ വരുന്ന താലൂക്ക് ആശുപത്രിയുടെയടക്കമുള്ള ഡിസ്‌പെന്‍സറികളുടെ നടത്തിപ്പ് ചുമതല അതത് നഗരസഭയാണ് വഹിക്കേണ്ടതെന്നാണ് ചട്ടം.എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആശുപത്രി നഗരസഭയുടെ അധീനതയിലേക്ക് കൊണ്ടു വന്നിട്ടില്ല.പലകോണുകളില്‍ നിന്നും ഈ ആവശ്യം ഇപ്പോള്‍ ശക്തമാകുകയാണ്. ആശുപത്രി നഗരസഭയുടെ കീഴിലായാല്‍ കൂടുതല്‍ ഫണ്ടുകളും മറ്റ് സഹായങ്ങളും ലഭ്യമാകും.ഇത് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനും സാധ്യമാകും.അതിനാല്‍ അടിയന്തരമായി ബത്തേരി താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണമെന്നാണ് ആവശ്യം.