പരീക്ഷ തിയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാലയം  3 മുതല്‍ 8വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ.

0

മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ തിയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. 3 മുതല്‍ 8വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഓഫ്ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന് ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍്ക്കിന്റെ ചോദ്യങ്ങള്‍ ബാക്കി വിവരണാത്മക, വാചക രീതിയിലും ആയിരിക്കും.ഒരു മണിക്കൂര്‍ ആകും പരീക്ഷയുടെ ദൈര്‍ഘ്യം.ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.25 മാര്‍ക്ക് ഒബജക്ടീവ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുണ്ടാകും. രണ്ടു മണിക്കൂര്‍ ആകും പരീക്ഷയുടെ ദൈര്‍ഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ 10-12 ക്ലാസുകളുടേതിന് സമാനമായിരിക്കും.ഈക്ലാസുകാര്‍ക്ക് മൂന്ന് മണിക്കൂര്‍ ആകും പരീക്ഷ.
. 3-5 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകത്തില്‍ ഉത്തരം നല്‍കിയാല്‍ മതിയാകും.6-8 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരം എഴുതണം.

എഴുത്തു പരീക്ഷക്കും മുമ്പാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 278നകം അത് പൂര്‍ത്തി യാക്കുകയും ചെയ്യും. ആകെയുള്ള നൂറു ശതമാനം മാര്‍ക്കില്‍ 20% അസൈന്‍മെന്റുകള്‍ക്കുള്ളതാണ് . ഓരോ ക്ലാസിനും ആയി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഇരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയപരിധി നിശ്ചയിക്കണം എന്നും നിര്‍ദ്ദേശമുണ്ട് .ഓണ്‍ലൈ നായി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാ ക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കും

Leave A Reply

Your email address will not be published.

error: Content is protected !!