ബഹ്‌റൈനില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ നേൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഭാരത മാതാവിന് ആദരവ് അര്‍പ്പിച്ചു. ചെയര്‍മാന്‍ ശ്രീ. K. ചന്ദ്രബോസ് പതാക ഉയര്‍ത്തിയ ചടങ്ങില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പരമാവധി പാലിച്ച് ചുരുക്കം ചില അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കൊവിഡ് പ്രതിസന്ധി എത്രയും പെട്ടന്ന് വിട്ടുമാറി ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ബഹ്റൈനും സാധാരണ ജീവിത രീതിയിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഡയറക്ടര്‍ ബോര്‍ഡ് എല്ലാ ഭാരതീയര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നു.