കടലില്‍ കുളിക്കാനിറങ്ങിയ വയനാട്് സ്വദേശി മരിച്ചു.ഒരാളെ കാണാതായി.
കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.നടവയല്‍ സ്വദേശിയായ അര്‍ഷാദ്(18) ആണ് മരിച്ചത്. പുല്‍പ്പള്ളി സ്വദേശി ജെറി(30)നെ കാണാതായി. ഇവരോടൊപ്പം കുളിക്കാനിറങ്ങിയ അജയ്(18) എന്ന വിദ്യാര്‍ത്ഥിയെ രക്ഷപെടുത്തി.അജയ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അര്‍ഷാദും അജയ്യും ഏവിയേഷന്‍ വിദ്യാര്‍ത്ഥികളാണ്.ഓണ്‍ലൈന്‍ ബിസിനസ് ചെയ്യുന്നയാളാണ് കാണാതായ ജെറിന്‍.മൂന്ന് പേരും നടക്കാവില്‍ ഒരു ഹോസ്റ്റലില്‍ ഒന്നിച്ച് താമസിക്കുന്നവരാണ്.ആദ്യം മാധ്യമങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ച വിവരം ജെറിനാണ് മരിച്ചത് എന്നാണ്.പിന്നീട് കോളേജ് അധികൃതര്‍ മരിച്ചത് അര്‍ഷാദാണെന്നും കാണാതായത് ജെറിനെയാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.