സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കണിയാരം ഭാരതീയം സ്വാശ്രയ സംഘത്തിന്റെയും മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കണിയാരം എ.എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ കൗണ്‍സിലര്‍ സുനി ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.
ടി.കെ.പത്മാനന്ദ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ വി.യു.ജോയ്, പി.സജീവന്‍, സെന്റ് ജോസഫ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ മനോജ് കവലകാടന്‍, ജെയ്‌മോന്‍ തോമസ്, കണ്ണന്‍ കണിയാരം, ഷിംജിത്ത് കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.