ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : യുണൈറ്റഡ് എഫ്‌സി മില്ല്മുക്ക് ജേതാക്കള്‍
വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് എഫ്‌സി മില്ല്മുക്ക് ജേതാക്കളായി. സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് റണ്ണേഴ്‌സപ്പായി.ഡിവിഷന്‍ കൗണ്‍സിലര്‍ കെസി സുനില്‍ കുമാര്‍ ട്രോഫികളും, ക്യാഷ് പ്രൈസും വിതരണം ചെയ്തു. കെ കെ നാരായണന്‍, ജയദേവന്‍, സരുണ്‍ എന്നിവര്‍ സംസാരിച്ചു.